യാത്രക്കിടെ കെഎസ്ആർടിസി ബസിൽ 60കാരി കുഴഞ്ഞുവീണു… ഉടൻ തന്നെ ആശുപത്രിയിലേക്ക്…
കൊച്ചി: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ ബസിൽ കുഴഞ്ഞുവീണ 60കാരിയുടെ ജീവൻ രക്ഷിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ ബസ് റൂട്ടിൽ നിന്ന് വഴിമാറി, ഉടൻ വൈദ്യസഹായം ഉറപ്പാക്കാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് ആശുപത്രിയിലെത്തിയത്. വൈറ്റില ഹബ്ബിൽ ബസിൽ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോൾ കുഴഞ്ഞുവീണ് ബോധരഹിതയായി.
വയോധികയുടെ സമീപത്തിരുന്ന സഹയാത്രികൻ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ലിതിൻ, കണ്ടക്ടർ ലെനിൻ ശ്രീനിവാസൻ എന്നിവർ ഉടൻ തന്നെ വാഹനം വഴിതിരിക്കാൻ തീരുമാനിച്ചു.