46കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം…പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ…

പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് നിന്ന് മരിച്ച നിലയിൽ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച യുവതിയുടെ പോസ്റ്റ്മോർട്ടത്തിൽ ഗുരുതര കണ്ടെത്തൽ. ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റുമാണ് പാലക്കാട് സ്വദേശിനിയായ 46 കാരി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഇന്നലെ രാത്രിയാണ് വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യൻ അബോധാവസ്ഥയിലായ യുവതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ബോധമില്ലാതെ വഴിയരികിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് സുബയ്യൻ ഡോക്ടർമാരോട് പറഞ്ഞത്.

യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ച വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യൻ തന്നെയാണ് അതിക്രമത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയിലായിരുന്നു പ്രതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

പരിശോധനയിൽ യുവതി മരിച്ചതായും ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകളും ഡോക്ടർമാർ കണ്ടെത്തി. വിവരം ലഭിച്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് സുബയ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും ഇയാളിൽ നിന്നും ലഭിച്ചില്ല. തുടർന്ന് ഇന്ന് നടന്ന പോസ്റ്റ്മോർട്ടത്തിലാണ്, അതിക്രൂരമായ ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും നട്ടെല്ലിനും ആന്തരിക അവയവങ്ങൾക്കും ഉൾപ്പെട പരിക്കേറ്റാണ് യുവതി മരിച്ചതെന്ന് കണ്ടെത്തുന്നത്.

Related Articles

Back to top button