ഓട്ടോറിക്ഷയിൽ കടത്തിയത് എന്തെന്നോ…42 കാരൻ അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂരിൽ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 20.3 കിലോഗ്രാം കഞ്ചാവ് പിടികൂടിയെന്ന് എക്സൈസ്. കുന്നത്തുനാട് മാറംമ്പിള്ളി സ്വദേശി നൗഷാദ് (42 വയസ്) ആണ് കഞ്ചാവുമായി പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിനോദ് കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.