കൊല്ലത്ത് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു…26 കാരൻ പിടിയിൽ…

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 26 കാരൻ പിടിയിൽ. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് വീട്ടിൽ സച്ചിൻ വർഗ്ഗീസാണ് ശാസ്താംകോട്ട പോലീസിൻ്റെ പിടിയിലായത്. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിൽ കടന്നു കയറിയായിരുന്നു യുവാവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സച്ചിൻ വിദ്യാർത്ഥിയുടെ വീട്ടിൽ ആളില്ലാത്ത സമയം മനസ്സിലാക്കി എത്തി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി മാതാപിതാക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. ഉടൻതന്നെ മാതാപിതാക്കൾ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. വീട്ടുകാരുടെ പരാതിയിൽകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്ത ശേഷം കോട്ടയത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്

Related Articles

Back to top button