വർക്കലയിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം… 20കാരൻ അറസ്റ്റിൽ…

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 20-കാരന്‍ പിടിയില്‍. മെല്‍വെട്ടൂര്‍ സ്വദേശി അജ്മല്‍(20) ആണ് പൊലീസിന്റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവച്ച് അക്രമിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

അജ്മല്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോയി കെട്ടിടത്തിനുള്ളില്‍ വെച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ കേസുകളുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

Related Articles

Back to top button