പൊലീസ് സ്റ്റേഷനിൽ 17കാരൻ ജീവനൊടുക്കിയ സംഭവം…സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു…
കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ 17 കാരൻ ഗോകുൽ ജീവനൊടുക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ആണ് ഹർജിയിൽ ഉന്നയിക്കുന്ന ആക്ഷേപം. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നും ഹർജിയിൽ അമ്മ ആവശ്യപ്പെടുന്നുണ്ട്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ഹർജി മെയ് 27 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും