ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാനിറങ്ങി 16 കാരൻ മുങ്ങി മരിച്ചു….

കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ 16 കാരൻ മുങ്ങി മരിച്ചു. പള്ളിക്കവല വിപി മരയ്ക്കാർ റോഡിൽ കല്ലറയ്ക്കൽ വീട്ടിൽ മിലൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് മിലന്‍റെ ജന്മദിനം ആയിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related Articles

Back to top button