വടകരയിൽ പതിനാലുകാരനെ കാണാതായിട്ട് ഒരു ദിവസം…ദൃശ്യങ്ങള്‍ പുറത്ത്…

വടകര ആയഞ്ചേരിയിൽ നിന്ന് പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. ഒതയോത്ത് അഷ്റഫിന്‍റെ മകൻ റാദിൻ ഹംദാനെ ആണ് കാണാതായത്. ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാടി ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണി മുതലാണ് കുട്ടിയെ കാണാതായത്. കുറ്റിയാടിയിൽ നിന്ന് മാനന്തവാടിക്ക് കുട്ടി ബസ് ടിക്കറ്റ് എടുത്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. അവിടെ നിന്ന് ഒരു കടയിൽ ബാംഗ്ലൂർ ബസ്സിന്‍റെ സമയം അന്വേഷിക്കുന്ന ദൃശ്യമാണ് കിട്ടിയത്. ഇതിനുശേഷം പിന്നീട് കുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button