13 കാരനെ ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു…60 കാരൻ പിടിയിൽ..

തിരുവനന്തപുരത്ത് 13 വയസുകാരനെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീനെ ആണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ പതിവായി സൈക്കിൾ ചവിട്ടാൻ പോകുന്ന വിദ്യാർത്ഥിയെ നിരീക്ഷിച്ച ഇയാൾ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം. പരിചയപ്പെട്ട ശേഷം പ്രതി ഓട്ടോയുമായി വന്നു ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

പുറത്ത് പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തി. സൈക്കിൾ ചവിട്ടാനെത്തുന്ന ദിവസങ്ങളിൽ ഇത് തുടർന്നു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ കിടക്കുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് പൊലീസെത്തിയപ്പോഴാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related Articles

Back to top button