മാവേലിക്കരയിൽ 13 വയസ്സുകാരൻ മുങ്ങി മരിച്ചു…

മാവേലിക്കര കണ്ടിയൂർ ആറാട്ടുകടവിൽ 13 വയസ്സുകാരൻ മുങ്ങി മരിച്ചു.മാവേലിക്കര കണ്ടിയൂർ ആറാട്ടുകടവിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത് .മാവേലിക്കര മറ്റം സെൻറ്‌ ജോൺസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത് .ചെട്ടികുളങ്ങര കണ്ണമംഗലം ഷെൽറ്റർ വീട്ടിൽ ഷാജി കരുണാകരൻ സ്‌മിത ദമ്പതികളുടെ മകൻ ശിവപ്രസാദ് (13)ആണ് മരണമടഞ്ഞത് .

ഉച്ചയ്ക്ക് സ്കൂളിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥികൾ കണ്ടിയൂർ ആറാട്ട് കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു .ശിവപ്രസാദ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയാണ് പ്രദേശവാസികളെ വിവരം അറിയിച്ചത് .ഇവർ രക്ഷ പ്രവർത്തനം നടത്തിയെങ്കിലും ശിവപ്രസാദ് മുങ്ങി താഴുകയായിരുന്നു . തുടർന്ന് മാവേലിക്കര ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു . മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി .ശിവപ്രസാദിൻറെ പിതാവ് വിദേശത്താണ് .

Related Articles

Back to top button