12കാരൻ ലഹരിക്ക് അടിമ…മൂന്നുലക്ഷം രൂപ വീട്ടിൽ നിന്നും മോഷ്ടിച്ചു..സഹോദരൻ 10വയസുകാരിയായ സഹോദരിയെ.. ..
കൊച്ചി: ലഹരിക്ക് അടിമയായ 12-കാരൻ 10-വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി. ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് സഹോദരിക്ക് ലഹരി നൽകിയതായി കുട്ടി വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് കുട്ടികളിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്നതിന്‍റെ ഭയാനകമായ ഉദാഹരണം കൂടിയാണിത്.
വീട്ടുകാർ ഉറങ്ങിക്കഴിയുമ്പോഴായിരുന്നു 12-കാരൻ വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ഇതിനായി കുട്ടി മൂന്നുലക്ഷം രൂപ വീട്ടിൽ നിന്നും മോഷ്ടിച്ചെന്നാണ് വിവരം. ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞിട്ടും എളമക്കര പൊലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ല.