തുണിക്കടയിലെത്തിയ 12 വയസുകാരന് നേരെ ജീവനക്കാരൻ്റെ ആക്രമണം…
കോഴിക്കോട് തൊട്ടിൽപ്പാലത്ത് വസ്ത്രശാലയില്‍ 12 കാരനെ ജീവനക്കാരൻ തള്ളിയിട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം. കടയിൽ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ വേണ്ടി എത്തിയ 12 വയസ്സുകാരനെയാണ് ടെക്സ്റ്റൈൽസ് ജീവനക്കാരൻ തള്ളിയിട്ടത്. സംഭവത്തില്‍ ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരൻ അശ്വന്ത് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. .