10 വയസുകാരനെ പീഡിപ്പിച്ചു…. കൊല്ലുമെന്ന് ഭീഷണി…അധ്യാപകന്…

കതിരൂരില്‍ പത്ത് വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളില്‍ 36 വര്‍ഷം തടവും, 2,05,000 രൂപ പിഴയും. കോട്ടയം മൗവ്വേരി ദാറുല്‍ ഹുദാ ഹൗസില്‍ സി. മുനീറിനെ (46) ആണ് തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എം ടി ജലജാറാണി ശിക്ഷിച്ചത്.

പ്രതി പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക ഇരയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.2014 മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതോടെയാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

Related Articles

Back to top button