വാമനാപുരം നദിയിൽ 10 വയസ്സുകാരൻ മുങ്ങിമരിച്ചു….
തിരുവനന്തപുരം വാമനാപുരം നദിയിൽ 10 വയസ്സുകാരൻ മുങ്ങിമരിച്ചു. ആറ്റിങ്ങൽ സ്വദേശി എ.എ ശിവനന്ദൻ ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അവനവഞ്ചേരി ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ ശിവനന്ദൻ ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ ചന്ദ്രഗീതം വീട്ടിൽ എൻ അനുവിന്റെ മകനാണ്.