സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വെള്ളമെടുക്കാൻ എത്തിയവർ കണ്ടത്…
തൃശൂർ: വടക്കാഞ്ചേരി എരുമപ്പെട്ടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വെള്ളമെടുക്കാൻ വന്നവർ കണ്ടത് വയോധികന്റെ മൃതദേഹം. വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ വെള്ളമെടുക്കാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.