കഞ്ചാവ് കൈവശം വെക്കുന്നതും വളർത്തുന്നതും നിയമവിധേയമാക്കി…
ചെറിയ അളവിൽ കഞ്ചാവ് കൈവശം വെക്കുന്നതും വളർത്തുന്നതും നിയമവിധേയമാകുന്ന ബില്ലിന് അംഗീകാരം നൽകി ജർമ്മൻ സർക്കാർ. പ്രായപൂർത്തിയായ ഒരാൾക്ക് 25 ഗ്രാം കഞ്ചാവ് കൈവശം വെക്കുന്നതിനും മൂന്ന് ചെടികൾ വരെ വളർത്താനുമുള്ള അനുമതിയാണ് ഈ ബില്ലിലൂടെ പാസാക്കിയിരിക്കുന്നത്. കൂടാതെ, ഇതിലൂടെ ക്ലബ്ബുകളിൽ നിന്നും കഞ്ചാവ് വാങ്ങുന്നതിനുമുള്ള അനുമതിയുമുണ്ട്. എന്നാൽ കഞ്ചാവ് വാങ്ങുന്നവർ നിയമപരമായി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കഞ്ചാവ് ക്ലബ്ബുകളിൽ അംഗങ്ങൾ ആയിരിക്കണം.
ഈ ഗ്രൂപ്പുകളിൽ പരമാവധി 500 അംഗങ്ങൾ വരെയാകാം. കൂടാതെ, ഇവർ 18 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർ ആയിരിക്കണമെന്നും ജർമൻ നിവാസികൾ ആയിരിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. പ്രതിദിനം ഒരാൾക്ക് 25 ഗ്രാമും പ്രതിമാസം 50 ഗ്രാം വരെയും വാങ്ങാനുള്ള അനുവാദവും നൽകിയിട്ടുണ്ട്.