കായംകുളത്ത് പെൺകുട്ടി കുളത്തിൽ ചാടി ജീവനൊടുക്കി

കായംകുളം: എരുവ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ചാടി പെൺകുട്ടി ജീവനൊടുക്കി. കായംകുളം കൊപ്രപ്പുര സ്വദേശി കൃഷ്ണപ്രിയയാണ് (17) മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ആളുകൾ നോക്കി നിൽക്കെ പെൺകുട്ടി കുളത്തിലേക്ക് ചാടുകയായിരുന്നു. പെൺകുട്ടിയെ ഉടൻ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Related Articles

Back to top button