സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര പാക്കറ്റിനുള്ളില്‍ നിന്ന് കണ്ടെത്തിയത്….

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു പാക്കറ്റ് ഓര്‍ഗാനിക് ചീര വാങ്ങി. മൂന്ന് തവണയോളം വൃത്തിയാക്കിയ ശേഷം പാക്ക് ചെയ്ത ചീരയാണിതെന്നാണ് പാക്കറ്റില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വീട്ടിലെത്തി, വാങ്ങിയ സാധനങ്ങള്‍ അടുക്കിവയ്ക്കുന്നതിനിടെ ചീര പാക്കറ്റിനുള്ളില്‍ ഒരു തവളയെ കണ്ടെത്തുകയായിരുന്നു.

ഭക്ഷണസാധനങ്ങളില്‍, പ്രത്യേകിച്ച് പച്ചക്കറികളുടെയോ പഴങ്ങളുടെയോ കൂട്ടത്തില്‍ ചെറിയ പ്രാണികളോ പുഴുക്കളോ എല്ലാം കടന്നുകൂടുന്നത് സാധാരണമാണ്. എന്നാല്‍ വളരെ വൃത്തിയായി പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്കിടയില്‍ -തവളയെ പോലെ അത്ര ചെറുതല്ലാത്ത ജീവി പെടുകയെന്ന് പറഞ്ഞാല്‍ അത് നിസാരമായ അശ്രദ്ധയായി കണക്കാക്കാൻ സാധിക്കില്ലല്ലോ. എന്തായാലും ചീര പാക്കറ്റിനുള്ളില്‍ തവളയെ കണ്ടെത്തിയത് ഇവര്‍ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഭവം വാര്‍ത്തകളിലും ഇടം നേടി. അമേരിക്കയിലെ മിഷിഗണില്‍ ആണ് സംഭവം.

Related Articles

Back to top button