മാവേലിക്കരയിൽ സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങിയ യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

മാവേലിക്കര: യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പാട് പറയങ്കേരി മൂന്നു തെങ്ങില്‍ ബിബിൻ (26) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പറയങ്കേരി പാലത്തിന് വടക്ക് വശത്താണു മൃതദേഹം കണ്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പഴയ പറയങ്കേരി ആറ്റില്‍ വീണ നിലയിലായിരുന്നു.

റോഡിനു വശത്തിറക്കിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ക്ക് സമീപമാണ് മൃതദേഹം കിടന്നത്. വിദേശത്തു നിന്നു വന്ന സുഹൃത്തിന്റെ വീട്ടില്‍ രാത്രിയിലെത്തി മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത് എന്നാണു നിഗമനം. മാന്നാര്‍ പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

Related Articles

Back to top button