ഹെൽമറ്റിനകത്ത് അണലിയുമായി യുവാവ് കറങ്ങിയത് 2 മണിക്കൂർ…. തലകറക്കവും ഛർദിയും…..

യുവാവ് തലയിൽ വച്ച ഹെൽമറ്റിനകത്ത് പാമ്പു്. പമ്പുമായി കറങ്ങി നടന്നത് 2 മണിക്കൂർ. രാത്രി ഏഴോടെ ഹെൽമറ്റ് ധരിച്ച് ഇറങ്ങിയ യുവാവ് ബൈക്കിൽ ഗുരുവായൂരിൽ പോയി. കോട്ടപ്പടി പള്ളിയിൽ തിരിച്ചെത്തി ഹെൽമറ്റ് അഴിച്ച് ബൈക്കിൽ തന്നെ വച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു.വൈകാതെ വീണ്ടും ഹെൽമറ്റ് ധരിച്ച് രാത്രി ഒൻപതോടെ വീട്ടിലെത്തി. ഹെൽമറ്റ് ഊരിയതോടെ പാമ്പിൻ കുഞ്ഞ് താഴേക്ക് വീണു. ഇതോടെ യുവാവ് പരിഭ്രാന്തനായി. തലകറക്കമായി. ഛർദിച്ചു. ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രക്തപരിശോധന നടത്തിയതിൽ വിഷാംശം ഇല്ലെന്ന് ഉറപ്പായി. 2 മണിക്കൂർ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചു. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ യുവാവാണ് അത്ഭുതകരമായി രക്ഷപെട്ടത്.

Related Articles

Back to top button