വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചൻ വാഹന അപകടത്തിൽപ്പെട്ടു. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരക്ക് സമീപം വെച്ചു തങ്കച്ചൻ വിതുര സഞ്ചരിച്ചിരുന്ന കാർ ജെ സി ബി ക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം സുധിയുടെ മരണത്തിനും, ബിനു അടിമലിക്കും,മഹേഷ് കുഞ്ഞുമോനും പരിക്കേൽക്കുകയും ചെയ്ത അപകടത്തിനു പിന്നാലെ തങ്കച്ചന് ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കലാലോകം. വളരെ ജനപ്രീതിയുള്ള താരമാണ് വിതുര തങ്കച്ചൻ. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് തങ്കച്ചൻ ശ്രദ്ധിക്കപ്പെടുന്നത്.