വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു… ചതി പറ്റിയെന്ന് കുറിപ്പ്….

പന്തളം: എംകോം വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെരുമ്പുളിക്കൽ പത്മാലയത്തിൽ രാധാകൃഷ്ണൻ നായരുടെ മകൾ ലക്ഷ്മി ആർ.നായരെയാണ് (22) ഇന്നലെ രാവിലെ 6.30ന് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ‘ചതി പറ്റി, എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി’ എന്ന് കുറിപ്പിൽ പറയുന്നു. അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്ന് അനിയനോടും പറഞ്ഞിട്ടുണ്ട്. വിദേശത്ത് ജോലി നോക്കുന്ന ഒരു യുവാവുമായി ലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇയാൾ അടുത്തു തന്നെ വിവാഹിതനാകുന്നുവെന്ന് ലക്ഷ്മി അറിഞ്ഞിരുന്നു. ഈ മനോവിഷമം കാരണമാണോ ലക്ഷ്മി ജീവനൊടുക്കിയത് എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് സഹപാഠികൾ രംഗത്തു വന്നിട്ടുണ്ട്. അടൂരിൽ സ്വകാര്യ കോളജിൽ എംകോം വിദ്യാർഥിനിയായിരുന്നു ലക്ഷ്മി. മാതാവ് ജയകുമാരി. സഹോദരൻ രജു ആർ.നായർ.

Related Articles

Back to top button