അമ്മയുടെ കൂടെയെത്തിയ യുവാവ് നടുറോഡിൽ യുവതിയുടെ വസ്ത്രമുരിഞ്ഞു…. അമ്മ നോക്കിനിന്നു !!!!!

അമ്മയുടെ കൂടെ ഇരുചക്ര വാഹനത്തിലെത്തിയ യുവാവ് നടുറോഡിൽ യുവതിയുടെ വസ്ത്രമഴിച്ചു. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. തുണിക്കടയിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ യുവാവ് അനുചിതമായ രീതിയിൽ സ്പർശിച്ചു. യുവതി എതിർത്തപ്പോൾ പ്രകോപിതനായ യുവാവ് നടുറോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി.

യുവതി കുറച്ചുനേരം നഗ്നയായി റോഡിൽ കിടന്നു. ഓടിക്കൂടിയ സ്ത്രീകൾ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് യുവതിയെ പൊതിഞ്ഞു. ഇരുചക്രവാഹനത്തിൽ അതുവഴി പോവുകയായിരുന്ന മറ്റൊരു സ്ത്രീ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇവർക്കുനേരെയും ഇയാൾ പാഞ്ഞടുത്തു. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. അതേസമയം, മകനെ തടയാനോ സ്ത്രീയെ സംരക്ഷിക്കാനോ പുരുഷന്റെ അമ്മ ശ്രമിച്ചില്ലെന്നാണ് റിപ്പോർട്ട്. വിവിധ വകുപ്പുകൾ ചുമത്തി യുവാവിനെതിരെ കേസെടുത്തു. ഹൈദരാബാദിലെ ജവഹർ നഗർ ഏരിയയിലാണ് ദാരുണ സംഭവം.

Related Articles

Back to top button