പരുമലയിലെ ആശുപത്രിയിൽ പ്രസവിച്ച് കിടന്ന കായംകുളം സ്വദേശിനിയെ… സിറിഞ്ച് കൊണ്ട് കുത്തിവെച്ച് കൊല്ലാൻ ശ്രമം…. ഭർത്താവിന്റെ കാമുകി പിടിയിൽ…..
ആശുപത്രിയിൽ പ്രസവിച്ചു കിടന്ന സ്ത്രീയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമം. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് ഇഞ്ചക്ഷൻ നൽകിയത്. പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കായംകുളം പുല്ലുകുളങ്ങര സ്വദേശിനിയായ യുവതിയാണ് പ്രസവത്തിന് എത്തിയത്. സംഭവത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവിച്ചു കിടന്ന സ്ത്രീയുടെ ഭർത്താവിൻറെ സുഹൃത്തായ അനുഷയാണ് പിടിയിലായത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയർ കടത്തി വിടുകയായിരുന്നു. ഇതേ തുടർന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി.