ഈ ഭക്ഷണങ്ങൾ ഒരിക്കലും പ്രഷർ കുക്കറിൽ പാകം ചെയ്യരുത്…

ചോറാണെങ്കിലും പച്ചക്കറികളാണെങ്കിലും പ്രഷർ കുക്കറിൽ പാകം ചെയ്യുന്നതാണ് എളുപ്പം. സമയം പാഴാക്കാതെ പെട്ടെന്ന് പാകം ചെയ്‌ത്‌ കിട്ടാനാണ് പ്രഷർ കുക്കറിനെ നാം ആശ്രയിക്കുന്നത്. എന്നാൽ, എല്ലാ സാധനങ്ങളും പ്രഷർ കുക്കറിൽ പാകം ചെയ്യാൻ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കുക്കറിൽ ഒരിക്കലും പാകം ചെയ്യാൻ പാടില്ലാത്ത ചില ഭക്ഷണ സാധനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് സിഗ്നസ് ലക്ഷ്മി ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-ജനറൽ ഫിസിഷ്യൻ ഡോ.സഞ്ജയ് സിംഗ്.

പ്രഷർ കുക്കറുകൾ കാര്യക്ഷമമായ അടുക്കള ഉപകരണമാണെങ്കിലും, മറ്റ് പാചകരീതികൾക്ക് അനുയോജ്യമായ ചിലതരം ഭക്ഷണങ്ങളുണ്ട്. ഈ പരിമിതികൾ മനസിലാക്കുകയും വ്യത്യസ്ത ഭക്ഷണങ്ങൾ ഏത് രീതിയിൽ തയ്യാറാക്കാം എന്ന് മനസിലാക്കുകയും ചെയ്യുന്നത് സുരക്ഷിതവും ആസ്വാദ്യകരവുമായ പാചക അനുഭവം സമ്മാനിക്കും. മാത്രമല്ല രുചി, ഘടന, പോഷക മൂല്യം എന്നിവ ഉറപ്പാക്കുകയും ചെയ്യാം.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, വേഗം പാകമാകുന്ന പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവ പ്രഷർ കുക്കറിൽ ഒരിക്കലും ഉണ്ടാക്കാൻ പാടില്ല.

Related Articles

Back to top button