തക്കാളി വില കുതിക്കുന്നു…
രാജ്യ തലസ്ഥാനത്ത് തക്കാളി വില വീണ്ടും ഉയർന്നു. ഒരു കിലോ തക്കാളിക്ക് 250 രൂപയായി. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയിൽ 250 രൂപയാണ്. മദർ ഡയറി ഒരു കിലോ തക്കാളി വിൽക്കുന്നത് 259 രൂപയ്ക്കാണ്.
വരും ദിവസങ്ങളിൽ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികൾ പറയുന്നത്. തക്കാളി, കാപ്സിക്കം, മറ്റ് സീസണൽ പച്ചക്കറികൾ എന്നിവയുടെ വിൽപനയിലെ ഇടിവ് കാരണം മൊത്തക്കച്ചവടക്കാർ നിലവിൽ നഷ്ടം നേരിടുന്നുണ്ടെന്ന് കാർഷികോത്പന്ന വിപണന സമിതി (എപിഎംസി) അംഗം കൗശിക് പറഞ്ഞു.