ഗണപതിയോട് സാമ്യമുള്ള മുഖവുമായി കുഞ്ഞ്… മിനിട്ടുകൾക്കുള്ളിൽ….
ഗണപതിയോട് സാമ്യമുള്ള മുഖവുമായി കുഞ്ഞ് ജനിച്ചു. രാജസ്ഥാനിലെ ദൗസയിലുള്ള ഒരു ആശുപത്രിയിലാണ് വിചിത്ര മുഖവുമായി കുഞ്ഞ് ജനിച്ചത്. എന്നാൽ, 20 മിനിട്ടിനകം ഈ കുഞ്ഞ് മരണപ്പെട്ടു.
ആൽവാർ ജില്ലയിലെ ഒരു യുവതിയാണ് ജൂലായ് 31 രാത്രി 9.30ഓടെ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കാണാനെത്തിയവരിൽ ചിലർ ഗണപതിയുടെ മുഖവുമായി കുഞ്ഞിനുള്ള സാമ്യത ചൂണ്ടിക്കാട്ടി. എന്നാൽ, 20 മിനിട്ടിനുള്ളിൽ കുട്ടി മരണപ്പെട്ടു. ക്രോമസോം വ്യതിയാനങ്ങൾ കാരണം ഇത്തരം കുഞ്ഞുങ്ങൾ ജനിക്കാറുണ്ടെന്ന് ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡൊ. ശിവറാം മീണ പറഞ്ഞു. ഗർഭിണികൾ ഇടക്കിടെ ആശുപത്രിയിലെത്തി ചെക്കപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.