അരുവിക്കു സമീപം ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസ്…തുറന്നു നോക്കിയപ്പോൾ….
കളിക്കുന്നതിനിടെ കുട്ടികൾ അരുവിക്കു സമീപം ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസ് കണ്ടു. കുട്ടികളുടെ മാതാപിതാക്കൾ പൊലീസിനെ വിവരമറിക്കുകയും അവർ നടത്തിയ പരിശോധനയിൽ സ്യൂട്ട്കേസിൽ നിന്ന് കാലുകളും കൈത്തണ്ടകളും കണ്ടെത്തി. അന്വേഷണത്തിൽ ഒരാഴ്ചയായി കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്റെ മൃതദേഹം ആണ് എന്ന് തിരിച്ചറിഞ്ഞു. ഫെർണാണ്ടോ പെരസ് അൽഗാബ എന്നയാളാണ് കൊല്ലപ്പെട്ടത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിനു സമീപത്താണ് അൽഗാബയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മറ്റൊരു കൈ അരുവിയിൽ നിന്നു കണ്ടെടുത്തു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് കാണാതായ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെത്തിയത്. വളരെ സൂക്ഷ്മമായാണ് ഓരോ അവയവങ്ങളും മുറിച്ചുമാറ്റിയിരിക്കുന്നതെന്നും വിദഗ്ധനായ ഒരാളാണ് കൊലയ്ക്കു പിന്നിലെന്നും പൊലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് അൽഗാബയെ കാണാതായത്.