‘എനിക്കെതിരെ കേസെടുക്കണം’… ചാണ്ടി ഉമ്മന് മറുപടിയുമായി നടൻ വിനായകൻ…
കൊച്ചി: ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച നടൻ വിനായകനെതിരെ കേസെടുക്കേണ്ടെന്ന് പറഞ്ഞ ചാണ്ടി ഉമ്മന് മറുപടിയുമായി താരം. തനിക്കെതിരെ കേസെടുക്കണമെന്ന് വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘വിനായകനെതിരെ കേസ് വേണ്ട’ എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ പ്രതികരണം.