കർഷകരുടെ അക്കൗണ്ടിൽ നാളെ പണമെത്തും… പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം….

പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു ജൂലൈ 27ന് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപയാണ് ലഭിക്കുക. പിഎം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യും
കർഷകർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾ 14-ാമത്തെ പേയ്‌മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ഇ.കെ.വൈ.സി പൂർത്തിയാക്കിയിരിക്കണം.

പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം

*https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:

*ഹോംപേജിൽ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക.

*അതിനുശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക

*ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കാം.

*നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.

കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ. രാജ്യത്തുടനീളം കൃഷിയോഗ്യമായ ഭൂമിയുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകാൻ പദ്ധതി ലക്ഷ്യമിടുന്നു. സാമ്പത്തികമായി ദുർബലരായ കർഷകർക്ക് എല്ലാ വർഷവും 6000 രൂപ ധനസഹായം നൽകി വരുന്നുണ്ട്. ഓരോ വർഷവും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് നൽകുന്നത്. ഈ പദ്ധതി പ്രകാരം ഇതുവരെ 13 തവണകളായി കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ട്. കർഷകർക്ക് വരുമാന പിന്തുണ നൽകുന്നതിനായി സർക്കാർ 2023 ജൂണിൽ ഫെയ്‌സ് ഓതന്റിക്കേഷൻ ഫീച്ചറോടുകൂടിയ പിഎം-കിസാൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Back to top button