പോത്തുമായി കരഞ്ഞുകൊണ്ട് പൊലീസ് സ്റ്റേഷനിൽ… കാരണം….
ഒരാൾ പോത്തിനെയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ മനുഷ്യൻ പോത്തിനെ സ്റ്റേഷന്റെ പുറത്ത് കെട്ടിയിട്ട് കരയാൻ തുടങ്ങി. സന്തോഷ് എന്നയാളാണ് പോത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഗ്രാമത്തിലെ ഒരു കർഷകന്റെ വയലിൽ നിന്നും പോത്ത് ചോളം തിന്നുവെന്നും പിന്നാലെ കർഷകൻ പോത്തിനെ മുള്ളുകമ്പിയിൽ കെട്ടി ക്രൂരമായി മർദ്ദിച്ചുവെന്നുമായിരുന്നു ഇയാളുടെ പരാതി.
പോത്തിന്റെ ഉടമയായ സന്തോഷ് വയലിൽ എത്തിയപ്പോൾ പോത്ത് ക്രൂരമായി മർദ്ദിക്കപ്പെടുകയായിരുന്നു. ഒരു വിധത്തിൽ സന്തോഷ് തന്റെ പോത്തിനെ മോചിപ്പിച്ചു. പിന്നാലെ, പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പക്ഷേ, പൊലീസ് ഒരു തരത്തിലുമുള്ള നടപടിയും എടുത്തില്ല. അതിനുശേഷമാണ് മർദ്ദിക്കപ്പെട്ട പോത്തുമായി വീണ്ടും സന്തോഷ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. തെളിവിന് വേണ്ടിയായിരുന്നു സന്തോഷ് പോത്തുമായി തന്നെ എത്തിയത്. ഉത്തർ പ്രദേശിലെ കാനൗജ് ജില്ലയിൽ ആണ് സംഭവം.