സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു

തിരുവനന്തപുരം: ചലച്ചിത്ര നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഇദ്ദേഹം ബിസിനസുകാരൻ ആണ്. വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.

അടുത്തിടെ യുബിസിയില്‍ നിന്ന് സൗഭ്യ സുരേഷ് ബരുദം നേടിയിരുന്നു. ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

Related Articles

Back to top button