പാര്‍ക്കിംഗ് ഗ്രൗണ്ടിൽ അര്‍ദ്ധനഗ്നനായി രോഗി മരിച്ച നിലയില്‍… ലൈംഗിക ബന്ധത്തിനിടെ….

ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിൽ അര്‍ദ്ധനഗ്നനായി രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ വച്ച്‌ നഴ്‌സുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ രോഗി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ നഴ്‌സിനെതിരെ നടപടിയുമായി അധികൃതർ. യുകെയിലെ വെയില്‍സിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിൽ കഴിഞ്ഞ ഒരു വർഷമായി ഡയാലിസിസ് ചെയ്യാൻ എത്തിയിരുന്ന രോഗിയുമായി പെനലോപ്പ് വില്യംസ്(42) എന്ന നഴ്സ് പ്രണയത്തിലായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ രോഗി കുഴഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ ഇയാള്‍ മരണത്തോട് മല്ലിടുകയാണെന്ന് അറിഞ്ഞിട്ടും പെനലോപ്പ് രക്ഷിക്കാൻ ശ്രമിച്ചില്ല. ഏറെ വൈകിയിട്ടും ഇവ‌ര്‍ ആശുപത്രിയില്‍ വിവരമറിയിക്കാതായതോടെ രോഗി മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്ന നിലയില്‍ പെനലോപ്പ് പരാജയപ്പെട്ടുവെന്നും ഇവര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button