രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ വിദ്യാർഥികൾ…. ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത്…..

കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥികളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പോലീസ് പോലും ഞെട്ടിപ്പോയി. ഇവർ മൂവരും നഗരത്തിന്റെ സമീപമേഖലയിൽ താമസിക്കുന്നവരും ഒരേ സ്കൂളിൽ പഠിക്കുന്നവരുമാണ്.

എരുമേലി നഗരത്തിലെ കടകളിൽ തുടർച്ചയായി മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ പൊലീസ് പിടിയിൽ. ഒരു മാസത്തിനിടെ 12 കടകളിലാണ് ഇവർ മോഷണം നടത്തിയത്. 3 കടകളിൽ 2 തവണ വീതം കയറി മോഷണം നടത്തി. ഒരു പഴക്കടയിലെ ദാനധർമപ്പെട്ടിയിൽ നിന്ന് 2 തവണയായി 12,000 രൂപയും മോഷ്ടിച്ചു. പേട്ടക്കവലയിലും ബസ്‌ സ്റ്റാൻഡ് റോഡിലുമുള്ള കടകളിലുമാണു തുടർച്ചയായി മോഷണങ്ങൾ നടന്നത്.

ആദ്യതവണ 7000 രൂപയും രണ്ടാമത് 5000 രൂപയുമാണു മോഷ്ടിച്ചത്. മോഷണം നടന്ന മിക്ക കടകൾക്കും കാര്യമായ കെട്ടുറപ്പില്ല. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇവർ മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോയതായും പൊലീസ് കണ്ടെത്തി.

Related Articles

Back to top button