രാവിലെ ലൈറ്റ് അണച്ച് വീട്ടിൽ പോയി… തിരിച്ചെത്തിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്….
രാവിലെ ഫാമിലെ ലൈറ്റ് അണച്ച് റെജിയുടെ ഭാര്യ ഷൈല വീട്ടിലേക്ക് വന്നതിനുന ശേഷമാണ് സംഭവം. അൽപ സമയം കഴിഞ്ഞ് ഷൈല വീണ്ടും ഫാമിൽ ചെന്നപ്പോൾ ഫാമിന്റെ പുറത്ത് കാട്ടുപൂച്ചയെ കണ്ടു. ഷൈലയെ കണ്ടതോടെ പൂച്ച ഓടി മറഞ്ഞു.ഫാമിനുള്ളിൽ കയറി നോക്കിയപ്പോഴാണ് മുന്നൂറിലേറെ കോഴികളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. തെങ്കര കൈതച്ചിറയിലാണ് കാട്ടുപൂച്ചയുടെ ആക്രമണം ഉണ്ടായത്. കോഴിഫാമിലെ 300 കോഴികളാണ് കാട്ടുപൂച്ചയുടെ ആക്രമണത്തിൽ ചത്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കൈതച്ചിറ അപ്പക്കാട് ഇടശ്ശേരിൽ റെജി സ്കറിയയുടെ ഫാമിലെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്. വീട്ടിൽ നിന്ന് നൂറ് മീറ്റർ മാറി രണ്ട് ഫാമുകളിലായി 3000 കോഴികളാണുള്ളത്.കോഴികൾ രണ്ടര കിലോ തൂക്കം എത്തിയവയാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെറ്ററിനറി, വനം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു വർഷമായി ഫാം തുടങ്ങിയിട്ടെന്നും ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നുമാണ് ഫാം ഉടമ റെജി പറഞ്ഞത്.