സൂര്യനിൽ തീജ്വാലകൾ എത്തുന്നു… ഭൂമിയ്ക്ക് സംഭവിക്കാൻ പോകുന്നത്….
സൂര്യനിൽ നിന്ന് രാക്ഷസ തീജ്വാലകൾ ഭൂമിയിലെത്തുന്നുവെന്ന് മുന്നറിയിപ്പുമായി നാസ. സൂര്യനിൽ നിന്ന് വലിയ വിസ്ഫോടനത്തെ തുടർന്ന് കൊറോണൽ മാസ് ഇജക്ഷൻ സംഭവിക്കുമെന്നും തീജ്വാലകൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തുമെന്നാണ് പ്രവചനം.
കൊറോണൽ മാസ് ഇജക്ഷൻ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ പ്രഹരമേൽപ്പിച്ചാൽ അത് ഭൗമകാന്തിക
കൊടുങ്കാറ്റിന് കാരണമാകും. ഇത് ഭീമാകാരനായിരിക്കുമെന്നാണ് നാസയുടെ പ്രവചനം. സൗര ജ്വാലകൾ കാന്തിക മണ്ഡലത്തിൽ പതിക്കുമ്പോൾ ഭൂമിയിലെ സിഗ്നലുകളെ ബാധിക്കും. വൈദ്യുതി ബന്ധം തടസപ്പെടും, ആശയവിനിമ സംവിധാനങ്ങളെ കാര്യമായി ബാധിക്കുമെന്നും നാസ പറയുന്നു. റേഡിയോ തംരഗങ്ങൾ നിശ്ചലമാകുമെന്നും ജിപിഎസ് സർവീസുകളൊന്നും ട്രാഫിക് സംവിധാനങ്ങൾ, സാറ്റ്ലൈറ്റുകൾ എന്നിവയൊന്നും ലഭിക്കില്ല. അതിലൂടെ ഭൂമിയിലെ ഡിജിറ്റൽ-ഉപഗ്രഹ സർവീസുകളെല്ലാം തടസപ്പെടും. ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന കാര്യങ്ങൾക്കും തടസം നേരിടും.
സൗരജ്വാലകളുടെ ചിത്രങ്ങൾ പകർത്തിയതായി നാസ വ്യക്തമാക്കി. ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. തമിത സക്കോവാണ് ഇക്കാര്യംസ്ഥിരീകരിച്ചത്. വടക്ക് കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടാകും ഈ സൗരജ്വാലകളെത്തുക. രണ്ടാമത് അതിവേഗത്തിലാകുമെത്തുക. നേരിട്ടുള്ള പ്രഹരം ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഉണ്ടാക്കും. ജി-1 വിഭാഗത്തിൽ വരുന്നവയാകും ഇത്. ആകാശത്ത് അറോറകളുംഈസമയം പ്രത്യക്ഷപ്പെടാമെന്നാണ് തമിത ട്വീറ്റ് ചെയ്തത്. എന്നാൽ ഇവ മൊബൈൽ നെറ്റ് വർക്കുകളെയും ഉപഗ്രഹങ്ങളെയും ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. സൂര്യനിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇത്തരം തീജ്വാലകൾ ഭൂമിയിലേക്ക് എത്തുന്നത്.