ഹണിമൂണിനിടെ നവവധു ഒളിച്ചോടി

മധുവിധു ആഘോഷത്തിനിടെ നവവധു ഒളിച്ചോടി. ഒരു സിനിമ തിയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമയുടെ ഇടവേളയ്ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണാതാവുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. യുവതിയെ കാണാതായതിന് പിന്നാലെ പരിഭ്രാന്തിയിലായ ഇയാള്‍ പൊലീസിനെ സമീപിച്ച് പരാതി നല്‍കി. ഇതിനിടെ യുവതി സ്വയം പൊലീസിന് മുമ്പാകെ ഹാജരായി. താന്‍ ഈ വിവാഹത്തില്‍ സന്തുഷ്ടയല്ലെന്നും അതിനാലാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിയേറ്ററില്‍ നിന്ന് ഒളിച്ചോടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതിന് പിന്നാലെയാണ് ഈ വിചിത്ര സംഭവം.

സിക്കര്‍ സ്വദേശിയാണ് 33കാരനായ ഭര്‍ത്താവ്. ഭാര്യയ്ക്കൊപ്പം ഇയാള്‍ മധുവിധുവിനായി ആണ് ജയ്പൂരിലേക്ക് എത്തിയത്. ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ പിങ്ക് സ്‌ക്വയര്‍ മാളില്‍ പോയി സിനിമ കാണാന്‍ പദ്ധതിയിട്ടു. രാത്രി 12 മണിക്കുള്ള ഷോയുടെ ടിക്കറ്റും ബുക്ക് ചെയ്തു. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് തിയേറ്ററിലെത്തി. സിനിമയുടെ മധ്യത്തിലെ ഇടവേളയില്‍ ഭര്‍ത്താവ് ഭാര്യക്ക് ലഘുഭക്ഷണം വാങ്ങാന്‍ പോയി. ഈ സമയം യുവതി സ്ഥലം വിട്ടു. തിരികെ സീറ്റിലെത്തിയ യുവാവ് ഭാര്യയെ കാണാതെ പരിഭ്രാന്തനായി. തുടര്‍ന്ന് തിയേറ്ററിലും മാളിലും ഭാര്യയെ തിരഞ്ഞു.പക്ഷേ എവിടെയും യുവതിയെ കണ്ടില്ല.

ഭാര്യയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എന്തെങ്കിലും മോശം സംഭവിച്ചെന്ന് ഭയന്ന് ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി.നടന്ന സംഭവം മുഴുവന്‍ പോലീസിനോട് പറയുകയും ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു.

Related Articles

Back to top button