ആഗ്രഹസാഫല്യത്തിനായി ആടിനെ ബലിയർപ്പിച്ചു..ജീവൻ എടുത്തത് അതേ ആടിന്‍റെ കണ്ണ്!
ആഗ്രഹസാഫല്യത്തിനായി ആടിനെ ബലി നൽകി. എന്നാൽ അതെ ആടിന്റെ കണ്ണ് തന്നെ മരണകരണമായി. ബലിയർപ്പിച്ച ആടിന്റെ മാംസം ഭക്ഷിക്കവേ കണ്ണ് തൊണ്ടയിൽ കുടുങ്ങി 50കാരന് ദാരുണാന്ത്യം. ബഗർസായ് എന്ന 50കാരനാണ് മരിച്ചത്. ചടങ്ങിന് ശേഷമായിരുന്നു സംഭവം. ചടങ്ങിന് ശേഷം മാംസം ഭക്ഷിക്കാനായി ഗ്രാമവാസികൾ ഒത്തുകൂടുകയും ബഗർ സായ് മാംസത്തിൽ നിന്ന് കണ്ണ് ചൂഴ്‌ന്നെടുക്കുകയും ചെയ്തു. ഇത് ഭക്ഷിക്കവേ കണ്ണ് ബഗർ സായുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം.