15 കാരിക്ക് വയറുവേദന… ആശുപത്രിയിൽ പരിശോധിച്ചപ്പോൾ….
അമ്പലപ്പുഴ: 15 കാരിയായ പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് മാസം ഗർഭിണി ആണെന്ന് അറിഞ്ഞത്. ബന്ധുക്കൾ നൽകിയ പരാതിയിൽ 36 കാരനെ അറസ്റ്റു ചെയ്തു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി സ്വദേശിയായ 36 കാരനാണ്. അമ്പലപ്പുഴ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.