ആധാർ-പാൻ ഇതുവരെ ലിങ്ക് ചെയ്തില്ലേ? ഇനി സംഭവിക്കാൻ പോകുന്നത്….

ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജൂൺ 30 ആയിരുന്നു ലിങ്ക് ചെയ്യാനുള്ള അവസാന തീയതി. ജൂൺ 30 അവസാനിക്കുമ്പോൾ സമയ പരിധി നീട്ടിയതായി ഒരു അറിയിപ്പും ഉണ്ടായിട്ടില്ല.

ജൂലൈ ഒന്ന് മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പിഴ അടയ്‌ക്കണമെന്ന് ആദായ നികുതി വകുപ്പും അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ നിരവധി പ്രത്യാഘാതങ്ങളാണ് ഉണ്ടാകുക.

പ്രവർത്തന രഹിതമായ പാൻ ഉപയോഗിച്ച് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല. മാത്രമല്ല, തീർപ്പാക്കാത്ത റിട്ടേണുകൾ പ്രോസസ്സ് ചെയ്യാനുമാവില്ല. ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും തടസം നേരിടും. സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നതിനും പാൻ കാർഡ് ഉപയോഗിക്കാൻ കഴിയാതെ വരും.

Related Articles

Back to top button