നഗ്നവീഡിയോ കോൾ… ദൃശ്യങ്ങള്‍ പ്രതിശ്രുതവരന് അയച്ച് നൽകി….

യുവതിയുടെ നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടർന്ന് യുവതിയുടെ വിവാഹം മുടങ്ങിയ സംഭവത്തിൽ സുഹൃത്തായിരുന്ന യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതിയായ യുവാവ് അയച്ചുനല്‍കിയ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്നാണ് ഇയാളുടെ സുഹൃത്തുക്കളെ പിടികൂടിയത്. നഗ്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ യുവതിയുടെ പ്രതിശ്രുത വരനും അയച്ചുനല്‍കുകയായിരുന്നു. ഇതോടെ യുവതിയുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ ഇരുപത്തിയാറുകാരി നല്‍കിയ പരാതിയിലാണ് ബാന്ദുമില്ലി സ്വദേശിയായ യുവാവിനെയും ഇയാളുടെ രണ്ട് കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവും ഇരുപത്തിയാറുകാരിയും സോഷ്യൽ മീഡിയയിലൂടെയാണ്‌ പരിചയപ്പെട്ടത്. പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറിയ ഇരുവരും ദിവസേന വിളിക്കുന്നതും പതിവായി. അടുപ്പം വളര്‍ന്നതോടെ വീഡിയോ കോളിങ്ങും ആരംഭിച്ചു. ഇതിനിടെ യുവാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് വീഡിയോകോളില്‍ നഗ്നയായതെന്ന് യുവതി പരാതിയില്‍ പറയുന്നു. മാണ്ഡവല്ലി സ്വദേശിയുമായി വീട്ടുകാര്‍ യുവതിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ, നഗ്നവീഡിയോ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായും പരാതിയില്‍ പറയുന്നു. വിവാഹത്തിന്റെ തലേദിവസം നഗ്നവീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതി യുവതിയുടെ പ്രതിശ്രുതവരന് അയച്ചു. തുടര്‍ന്ന് വരനും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് വരനും ഇയാളുടെ വീട്ടുകാര്‍ക്കുമെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്

Related Articles

Back to top button