ശ്മശാനത്തിനായി കുഴിയെടുത്തു…കണ്ടെത്തിയത്….

ശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ഞെട്ടിക്കുന്ന ഒരു കാഴ്ച്ച കണ്ടു. ശ്മാശാനത്തിനായി കുഴിയെടുത്തപ്പോൾ കിട്ടിയത് അതിപുരാതനമായ വിഷ്ണുവിഗ്രഹം. ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ സുസ്ത പഞ്ചായത്തിലെ രത്വാഡ ഗ്രാമത്തിൽ നിന്ന് അതിപുരാതനമായ വിഷ്ണുവിഗ്രഹം കണ്ടെത്തിയത്. ഖനനത്തിനിടെ ഭൂമിയിൽ നിന്ന് 11 അടി താഴ്ചയിലാണ്
കരിങ്കല്ലിൽ കൊത്തിയെടുത്ത വിഗ്രഹം കണ്ടെത്തിയത്.

ജില്ലാ കലക്ടർ , പോലീസ് അടക്കമുള്ളവർ സ്ഥലത്തെത്തി . വിഗ്രഹം ഭദ്രമായി അധികൃതർക്ക് കൈമാറി .അതേസമയം വിവരം പ്രചരിച്ചതോടെ വിഗ്രഹം കാണാൻ പ്രദേശത്തേയ്ക്ക് നിരവധി പേരാണ് എത്തിയത് . വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button