വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടിയലഞ്ഞത് 8 വര്‍ഷം… ഒടുവിൽ യുവാവ് ആ കടുംകൈ ചെയ്തു….
വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്ത വിഷമത്തില്‍ യുവാവ് ആ കടുംകൈ ചെയ്തു. വിവാഹം കഴിക്കാന്‍ എട്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ തേടിയലഞ്ഞെങ്കിലും വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഇദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു.
വധുവിനെ കണ്ടെത്താന്‍ കഴിയാതിരുന്നത് യുവാവിനെ വിഷാദത്തിലേക്ക് തള്ളിവിട്ടതായി പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നു. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം നടന്നത്. കര്‍ഷകനായ മഞ്ജുനാഥ് നഗനൂര്‍ (36) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ ആത്മഹത്യ ചെയ്യാന്‍ മഞ്ജുനാഥ് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.