യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു, കൊലപാതകം: ബന്ധുക്കൾ
കൊല്ലം: കരുനാഗപ്പള്ളിയിലല്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കൾ. ഫാനില്‍ ഷാള്‍ കെട്ടി കാല്‍ തറയിലൂന്നി തൂങ്ങി നില്‍ക്കുന്നതുമാണ് കണ്ടത്. ആതിരയുടെ കൊലപാതകമാണെന്നാണ് വീട്ടുകാരുടെ ആരോപണം.
കരുനാഗപ്പള്ളി പുലിയൂര്‍ വഞ്ചി നോര്‍ത്ത് ആതിരാലയത്തില്‍ ആതിരയെയാണ് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സുബിന്റെ വീട്ടിലാണ് ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
2016ലാണ് ഇരുവരും പ്രണയിച്ച് വിവാഹിതരാകുന്നത്. സുബിന്റെ ഉപദ്രവം തുടരുന്നതിനാല്‍ ആതിരയുടെ വീട്ടുകാര്‍ തഴവയില്‍ പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു.
സുബിന്‍ സ്വകാര്യ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സുബിന്‍ ലഹരിയ്ക്ക് അടിമയായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആതിരയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.