സംശയാസ്പദ സാഹചര്യത്തിൽ ഇന്നോവ കാർ… പരിശാധനയിൽ….
കണ്ണൂർ: സംശയാസ്പദമായ സാഹചര്യത്തിൽ ഇന്നോവ കാർ ശ്രെദ്ധയിൽ പെട്ടു. കര്‍ണാടക രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ പൊലീസ് തടഞ്ഞ് പരിശോധിച്ചപ്പോൾ 1000 ലിറ്റർ സ്പരിറ്റ്. ഇന്ന് രാവിലെ കണ്ണൂര്‍ ചെട്ടിപ്പീടികയിലാണ് സംഭവം. ടൗണ്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ ആണ് സ്പിരിറ്റ് കണ്ടെത്തിയത്.
ശ്രീപുരം സ്കൂളിന് സപീപത്ത് വച്ച് പൊലീസിനെ കണ്ടതോടെ കാർ തിരിച്ച് സംഘം രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് കാർ തടഞ്ഞതോടെ സ്പിരിറ്റ് കടത്താൻ ശ്രമിച്ചവർ ഓടി രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നെങ്കിലും ഇവരെ പിടികൂടാനായില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് സ്പിരിറ്റ് കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു അന്വേഷണം ആരംഭിച്ചു. ഓപ്പറേഷൻ കണ്ണൂർ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആയിരം ലിറ്ററോളം സ്പിരിറ്റ് പൊലീസ് പിടികൂടിയത്.