തിരിച്ചു കിട്ടില്ലെന്നറിഞ്ഞ പൊന്നുമോൾ ആലപ്പുഴയിൽ….
2021 ജൂലൈയിലാണ് ആശുപത്രിയിലേക്ക് പോകുന്ന വഴി 16 വയസ്സുള്ള പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടന്നുവരികയുമായിരുന്നു. ഇതിനിടയിൽ യാദൃശ്ചികമായി ഒരു മാസം മുമ്പ് പെൺകുട്ടി ആലപ്പുഴ മഹിളാ മന്ദിരത്തിലെത്തുകയായിരുന്നു. രണ്ടുവർഷം മുൻപ് യുപിയിൽ നിന്നും കാണാതായ പെൺകുട്ടിയെ ആലപ്പുഴയിൽ കണ്ടുകിട്ടി. 18 വയസ്സുള്ള യുവതിയാണ് കഴിഞ്ഞദിവസം മഹിളാ മന്ദിരത്തിൽ എത്തിയത്. ഇവരുടെ ബന്ധുക്കൾ ആലപ്പുഴയിലെത്തിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ പെൺകുട്ടിയുമായി ഇവർ യുപിയിലേക്ക് മടങ്ങും.ഗ്രാമഭാഷ മാത്രം അറിയാവുന്ന ഈ പെൺകുട്ടിയുമായി മഹിളാ മന്ദിരത്തിലുള്ളവർ പലതരത്തിൽ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും പ്രയോജനം ഉണ്ടായില്ല. ഒടുവിൽ വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥയായ ദീപ്തി മോൾ ഇടപെട്ടാണ് ഗോരക്പൂർ പൊലീസുമായി ബന്ധപ്പെടുകയും ഈ പെൺകുട്ടിയുടെ ഡീറ്റൈൽ എടുക്കുകയും ചെയ്തത്. പെൺകുട്ടി ആലപ്പുഴയിൽ ഉണ്ട് എന്നുള്ള വിവരമറിഞ്ഞ ബന്ധുക്കൾ വളരെ സന്തോഷത്തിലാണ്. ഉടനെ ഇവർ പെൺകുട്ടിയെ കൂട്ടി യുപിയിലേക്ക് മടങ്ങും.