വരിവരിയായി നിർത്തി… പേടിച്ച് ഓടിയ മകനെ പിടിച്ചുവെച്ചു… 3, 4, 7 വയസ്സുള ആൺമക്കളെ പിതാവ്…

പിതാവ് തന്‍റെ 3, 4, 7 വയസ്സുള്ള ആൺമക്കളെ വീടിനുള്ളിൽ വരിവരിയായി നിർത്തി. ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും തോക്കുകൊണ്ട് ഓരോരുത്തരെയായി വെടി വെച്ചു. സഹോദരങ്ങൾക്കു നേരെ നിറയൊഴിക്കുന്നതു കണ്ട ആൺകുട്ടികളിൽ ഒരാൾ വീട്ടിൽ നിന്നും ഇറങ്ങി ഓടി. സമീപത്തെ പറമ്പിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച കുട്ടിയെ പിതാവ് പിന്നാലെ ഓടിയെത്തി പിടികൂടി. പിന്നീട് വീട്ടിൽ തിരിച്ചെത്തിച്ച് വെടിവച്ചു കൊലപ്പെടുത്തി.
മക്കളെ വെടിവയ്ക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ യുവതിയുടെ കയ്യിൽ വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛൻ സഹോദരങ്ങളെ വെടിവയ്ക്കുന്നതു കണ്ടയുടനെ മൂത്ത മകൾ പുറത്തേക്ക് ഓടി പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. അച്ഛൻ എല്ലാവരെയും കൊല്ലുന്നു എന്ന് അലറി വിളിച്ചാണ് പെണ്‍കുട്ടി തെരുവിലേക്ക് ഓടിയെത്തിയത്. അയല്‍വാസികള്‍ എമർജൻസി നമ്പരിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി. ആംബുലൻസ് എത്തിയപ്പോഴേയ്ക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു. യുഎസിലെ ഒഹിയോയിലാണ് പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പിതാവ് വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 32 വയസ്സുകാരനായ ചാഡ് ഡോവർമാൻ എന്നയാളാണ് അറസ്റ്റിലായത്.

Related Articles

Back to top button