വാഹനാപകടത്തിൽപ്പെട്ട യുവാക്കളിൽ നിന്നും കണ്ടെത്തിയത്….

രണ്ട് യുവാക്കൾ അപകടത്തിൽപ്പെട്ടു. അപകടശേഷം രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ ആശുപത്രിയിൽ കൊണ്ടു പോകുവാനുള്ള ശ്രമം നടത്തി. ഇതിനിടെ ഇവരുടെ കൈയ്യിൽ നിന്ന് ഒരു പൊതി കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റതിനാൽ ഇവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാഹനാപകടത്തിൽപ്പെട്ട് പരുക്കേറ്റ യുവാക്കളിൽ നിന്നും കണ്ടെടുത്ത പൊതിയിൽ കഞ്ചാവായിരുന്നു. വില്പനയ്ക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടയിലാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആനിക്കാട്, നൂറോന്മാവ് ഉരിയപ്രയിൽ വീട്ടിൽ പ്രണവ് പ്രകാശ്, (22), ആനിക്കാട്, നൂറോന്മാവ് കണ്ണംകുളത്ത് പുന്നശ്ശേരി വീട്ടിൽ ജിത്തു പി ലിജോ, (22)എന്നിവരെ പെരുമ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. പൊന്തൻപുഴയിൽ നിന്നും കഞ്ചാവ് വാങ്ങി വില്പനക്കായി പോകുംവഴി പപ്പനാട്ടുപാലത്തുവച്ചാണ് ഇവർ അപകടത്തിൽപ്പെട്ടത്. 80 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

Related Articles

Back to top button