ബാഗില്‍ കടിച്ചും ശക്തമായി ചീറ്റിയും പ്രതിരോധം… ഒടുവില്‍ രാജവെമ്പാലയെ….

പതിനൊന്ന് അടി നീളമുള്ള രാജവെമ്പാല പ്രദേശവാസികളില്‍ ഭീതി ഉയര്‍ത്തിയത്. കൃഷിയിടത്തിലേക്കിറങ്ങിയ കുഞ്ഞുമോനാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് സമീപവാസികളേയും വനംവകുപ്പിനേയും അറിയിക്കുകയായിരുന്നു. വനംവകുപ്പ് ആര്‍.ആര്‍.ടി അംഗം കബീര്‍ കളന്തോട് ആണ് രാജവെമ്പാലയെ പിടിക്കാന്‍ എത്തിയത്.

ആദ്യം വാലിലായിരുന്നു പിടിവീണത്. പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ രാജവെമ്പാല ശക്തമായ പ്രതിരോധം തീര്‍ത്തു. പാമ്പിനെ പിടികൂടാന്‍ ഉപയോഗിക്കുന്ന ബാഗില്‍ കടിച്ചും ശക്തമായി ചീറ്റിയും എതിര്‍ത്തെങ്കിലും ഒടുവില്‍ പിടിവീഴുകയായിരുന്നു. കോഴിക്കോട് കൃഷിയിടത്തില്‍ കണ്ട രാജവെമ്പാലയെയാണ് പിടികൂടിയത്. തുഷാരഗിരിയിലാണ് സംഭവം. ജീരകപ്പാറ സ്വദേശി കുഞ്ഞുമോന്റെ കൃഷിയിടത്തിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്.

Related Articles

Back to top button