ഭർതൃമതിയായ യുവതിയുമായി ബന്ധം… സി.പി.ഐ ജില്ലാ കൗൺസിൽ അംഗത്തെ….
മാവേലിക്കര: ഭർതൃമതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ ആലപ്പുഴയിൽ സിപിഐ ജില്ലാ കൗൺസിൽ അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചാരുംമൂട് മുൻ മണ്ഡലം സെക്രട്ടറി കൂടിയായ ജി.സോഹനെതിരെയാണ് നടപടി.സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പ്രമുഖ പാർട്ടി കുടുംബത്തിലെ അംഗമായ യുവതിയെ ഇയാൾ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതായി പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തന്റെ കുടുംബം തകർത്തെന്ന് എ.ഐ.എസ്.എഫ് മുൻ ജില്ലാ ഭാരവാഹിയാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിക്കുന്നതോടെ പുറത്താക്കൽ നടപടി പ്രാബല്യത്തിലാകും.